തിരുവനന്തപുരം|
VISHNU N L|
Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (15:56 IST)
ടിക്കറ്റ് സെസ് ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി യുടെ വരുമാനം വര്‍ദ്ധിച്ചു. ബുധനാഴ്ചയാണ് ആദ്യമായി സെസ്സ് ഏര്‍പ്പെടുത്തിയത്. ആദ്യ ദിവസത്തെ സെസ്സിലൂടെയുള്ള വരുമാനം 14,70,000 രൂപ ഉണ്ടായി. 15 രൂപ മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റിനു ഒരു രൂപയും 25 രൂപ മുതല്‍ 49 വരെയുള്ള ടിക്കറ്റിനു 2 രൂപയും വച്ചാണ് സെസ്സ് ഏര്‍പ്പെടുത്തിയത്.
50 രൂപ മുതല്‍ 74 രൂപ വരെ 3 രൂപയും 75 രൂപ മുതല്‍ 99 രൂപ വരെ 4 രൂപയും 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിനു 5 രൂപയുമാണ് സെസ്സ്. തലസ്ഥാന നഗരിയില്‍ മാത്രം സെസ്സ് ഇനത്തില്‍ 2,85,599 രൂപ ലഭിച്ചപ്പോള്‍ കൊല്ലത്ത് 1,96,844 രൂപ ലഭിച്ചു. അതേസമയം നിരക്ക് വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടിസിയില്‍ യാത്രചെയ്യുന്ന യാത്രക്കാരില്‍ ഗണ്യമായ ഇടിവുണ്ടായതായാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.
കെഎസ്ആര്‍ടിസി സെസ് ഏര്‍പ്പെടുത്തിയ ആദ്യ ദിനം തന്നെ ഏകദേശം ഒരുലക്ഷം യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൈവിട്ടതായാണ് തൊഴിലാളികള്‍ പറയുന്നത്.
യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദീര്‍ഘ ദൂര സര്‍വീസുകളില്‍ നിന്ന് കാര്യമായ രീതിയില്‍ ഇത്തരത്തിലുള്ള വരുമാനം വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികാരികള്‍ പ്രതീക്ഷിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.