കഴിഞ്ഞ സര്‍ക്കാരിന്റെ ചില തെറ്റായ സമീപനങ്ങള്‍ കെഎസ്ആര്‍ടിസിയെ തകര്‍ത്തു; ജനുവരിയിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകും: ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയില്‍ ജനുവരിയിലും ശമ്പളം വൈകുമെന്ന് ഗതാഗതമന്ത്രി

ksrtc salary, delay, january, ksrtc കെഎസ്ആര്‍ടിസി, ജനുവരി, ഗതാഗതമന്ത്രി, എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം| സജിത്ത്| Last Updated: ശനി, 31 ഡിസം‌ബര്‍ 2016 (11:29 IST)
ജനുവരിയിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകാനാണ് സാധ്യതയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കടം തന്ന പണം തിരിച്ചടക്കുമെന്ന് ബാങ്കുകളെ വിശ്വസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്‍. അതിന് കുറച്ചു സമയമെടുക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ ചില തെറ്റായ സമീപനങ്ങളാണ് കെഎസ്ആര്‍ടിസിയെ തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കിയതും മിനിമം ചാര്‍ജ് കുറച്ചതുമെല്ലാം വന്‍ അബദ്ധങ്ങളായിരുന്നു. വിദ്യാര്‍ഥികള്‍ ആവശ്യപ്പെടാതെയാണ് അവര്‍ക്ക് ഈ സൗജന്യം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങള്‍ മൂലം പ്രതിമാസം 26 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇടതുസര്‍ക്കാരാണ് കെഎസ്ആര്‍ടിസിയെ തകര്‍ത്തതെന്ന് മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാവിലെ കുറ്റപ്പെടുത്തിയിരുന്നു. സെസ് നിര്‍ത്തലാക്കിയതാണ് ഇടത് സര്‍ക്കാര്‍ കാണിച്ച വലിയ അബദ്ധമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :