കെഎസ്ആര്‍ടിസി പുതുക്കിയ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; സൂപ്പര്‍ ക്ലാസ്, ലോഫ്‌ലോര്‍ എ.സി നോണ്‍ എ.സി സര്‍വ്വീസുകളുടെ നിരക്ക് ഗണ്യമായി കുറയും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഏപ്രില്‍ 2022 (20:50 IST)
തിരുവനന്തപുരം; സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ്
1 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും
ജനറം നോണ്‍ എ.സി., സിറ്റി ഷട്ടില്‍ , സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓര്‍ഡിനറി നിരക്കിന്
തുല്യമാക്കി.

ജനറം എ.സി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 187 പൈസയില്‍
നിന്നും 175 ആയി കുറച്ചു. ഫാസ്റ്റ് പാസഞ്ചര്‍,
സൂപ്പര്‍ഫാസ്റ്റ് , സൂപ്പര്‍ എക്‌സ്പ്രസ്, ഡിലക്‌സ് ബസ്സുകളില്‍ കിലോമീറ്റര്‍ പരിഗണിച്ച് ഫെയര്‍ സ്റ്റേജുകള്‍ പുതിയതായി അനുവദിച്ചതിനാല്‍ ഇത്തരം പ്രധാന സ്ഥലങ്ങളിലേക്ക് നിലവില്‍ നല്‍കുന്ന തുകയേക്കാള്‍ ചാര്‍ജ് ഗണ്യമായി കുറയും. സൂപ്പര്‍ എക്‌സപ്രസ് ബസ്സുകളില്‍ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ല്‍ നിന്നും 15 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചതിനാല്‍ ഫലത്തില്‍ നിരക്ക് കുറയുകയും മറ്റ് സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെയും
നിലവിലെ നിരക്കിനേക്കാള്‍ കുറക്കുകയും ചെയ്തിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ എ.സി ബസ്സുകള്‍ക്ക് കി.മീ. നിരക്ക് 250 പൈസയില്‍ നിന്നും 225 പൈസയായി കുറക്കുകയും ചെയ്തു.

ഇത്തരത്തില്‍ സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ്, എ.സി മള്‍ട്ടി ആക്‌സില്‍ , ഖചചഡഞങ അഇ ലോ ഫ്‌ലോര്‍ ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 2 പൈസ മുതല്‍ 25 പൈസ വരെയാണ്
കുറച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ന് 5 മുതല്‍ 10 കിലോമീറ്ററിനുള്ളില്‍ ഫെയര്‍ സ്റ്റേജും സൂപ്പര്‍ ഫാസ്റ്റിന് 10 മുതല്‍ 15 കിലോമീറ്ററിലും പുതിയ ഫെയര്‍ സ്റ്റേജുകള്‍ അനുവദിച്ചു. സൂപ്പര്‍ എക്‌സ്പ്രസ് ഡീലക്‌സ് സര്‍വ്വിസുകള്‍ക്ക്
10 മുതല്‍ 20 കിലോമീറ്ററില്‍ പുതിയ ഫെയര്‍ സ്റ്റേജുകള്‍ അനുവദിച്ചു. ഡീലക്‌സിന് മുകളില്‍ ഉള്ള മള്‍ട്ടി ആക്‌സില്‍ , സ്ലീപ്പര്‍ ബസ്സുകള്‍ക്ക് ഡീലക്‌സ് ബസ്സുകളുടെ ഫെയര്‍ സ്റ്റേജ് നല്‍കും. പുതിയ ഫെയര്‍ സ്റ്റേജുകള്‍ വരുമ്പോള്‍ ഇവക്ക് മുന്നിലായി
വരുന്ന എല്ലാ സ്റ്റോപ്പുകളിലും നിരക്ക് കുറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :