കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റ് വരുന്നു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 21 ജനുവരി 2021 (20:17 IST)
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റ് വരുന്നു നിലവിലെ കോവിഡ്
മാനദണ്ഡങ്ങളും മറ്റും പരിഗണിച്ചാണ് ഈ രീതി നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാവുന്നത്. ഇതോടെ കണ്ടക്ടര്‍ക്കുള്ള സീറ്റ് മറ്റു യാത്രക്കാരുമായി പങ്കുവയ്ക്കേണ്ടിവരില്ല.

പ്രത്യേകിച്ച് വനിതാ കണ്ടക്ടറാണെങ്കില്‍ മറ്റുള്ളവരുമായി സീറ്റു പങ്കുവയ്ക്കുന്നത് സുരക്ഷിതത്വത്തെ ബാധിക്കുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ചില യാത്രക്കാര്‍ മദ്യപിച്ച് എത്തുന്നത് പലപ്പോഴും പ്രശ്‌നമായി തീരാറുണ്ട്. ഇതും ഒഴിവാക്കാന്‍ കഴിയും.

ചില ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ ഇപ്പോള്‍ തന്നെ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റാണുള്ളത്. ഇത് കൂടാതെ ഡ്രൈവര്‍ ക്യാബിനും ഒഴിവാക്കുന്നതാണ് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :