വൈദ്യുതി ബിൽ മാസം തോറും നൽകാൻ ആലോചിച്ച് കെഎസ്ഇബി, സെൽഫ് മീറ്റർ റീഡിങ് സാധ്യത തേടുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (12:18 IST)
ഉപഭോക്താക്കള്‍ക്ക് മാസം തോറും വൈദ്യുതിബില്‍ നല്‍കുന്നതിനുള്ള സാധ്യത തേടി കെഎസ്ഇബി. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയം നടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാസം തോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്.

ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കലാണ് മീറ്റര്‍ റീഡര്‍ വീടുകളിലെത്തി വൈദ്യുതിബില്‍ നല്‍കുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിര്‍ണയിക്കുന്നത്. ഇങ്ങനെ 2 മാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നത്‌നാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വരുന്നുമെന്നുമാണ് ഉപഭോക്താക്കളുടെ പരാതി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :