വി എസ് ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുകയാണ്: ഗൗരിയമ്മ

പെണ്ണുങ്ങള്‍ നല്ലവരാണ്, അവരെ ചീത്തയാക്കുന്നത് ആണുങ്ങളാണ്: തുറന്നടിച്ച് ഗൗരിയമ്മ

aparna shaji| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (09:27 IST)
സ്ത്രീകൾ നല്ലവരാണെന്നും അവരെ ചീത്തയാക്കുന്നത് ആണുങ്ങൾ ആണെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. ഇന്ന് സമൂഹത്തിൽ നടക്കുന്നതെല്ലാം മയഹാഭാരത്തിൽ നേരത്തേ തന്നെ എഴുതിവെച്ചിട്ടുണ്ട്. വേണമെങ്കിൽ അവസാനത്തെ അധ്യായം എടുത്തുവായിച്ചാൽ അത് മനസ്സിലാകുമെന്നും പറയുന്നു. ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ.

ജാതിവികാരം എല്ലാക്കാലത്തുമുണ്ട്. അന്ന് ജാതിവിചാരത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷേ, ഇന്ന് അതില്ല. സ്വന്തം കാര്യം നേടാൻ മാത്രമാണ് ഇന്ന് എല്ലാവരും ജാതി പറയുന്നത്. വല്യേ നേതാവല്ലേ അച്യുതാനന്ദന്‍, അദ്ദേഹവും ജാതിപറയുന്നുണ്ടെന്ന് ഗൗരിയമ്മ വിശദമാക്കുന്നു. പത്രക്കാര്‍ മൂപ്പിലാനെ പൊക്കും. അതുകേട്ട് ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുകയാണ് വി എസ് എന്നും ഗൗരിയമ്മ പറയുന്നു.

എം വി രാഘവന്റെ ശിഷ്യനാണ് പിണറായി വിജയന്‍. എന്തിനാണ് എംവി രാഘവനെ പാര്‍ട്ടിയില്‍ നിന്നും കളഞ്ഞതെന്ന് ഇനിയെങ്കിലും പിണറായി പറയണമെന്ന് ഗൗരിയമ്മ ആവശ്യപ്പെടുന്നു. സാക്ഷരതയില്‍ നൂറുശതമാനം നേടിയിട്ടും പെണ്ണുങ്ങള്‍ക്ക് ഇന്ന് വഴിയിലിറങ്ങി നടക്കാനാവില്ല. ഒരു സ്ത്രീക്ക് വഴിനടക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജീവിതനിലവാരം ഉയര്‍ന്നിട്ടെന്തു കാര്യമെന്നും ഗൗരിയമ്മ ചോദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :