ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശം: ജോര്‍ജിനെ താക്കീത് ചെയ്യും

കെആര്‍ ഗൗരിയമ്മ , പിസി ജോര്‍ജ് , മോശം പരാമര്‍ശം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (10:40 IST)
കെആര്‍ ഗൗരിയമ്മയ്‌ക്കെതിരായി നടത്തിയ മോശം പരാമര്‍ശത്തിന് പിസി ജോര്‍ജിനെ താക്കീത് ചെയ്യും. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭ ഇന്ന് ചര്‍ച്ചചെയ്യും. 2013 ലാണു ഗൌരിയമ്മക്കെതിരേ ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. അന്നു സ്പീക്കറായിരുന്ന ജി കാര്‍ത്തികേയനാണ് ഇത് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിവിലേജ് കമ്മിറ്റിക്കു രൂപംനല്‍കിയത്.

ശൂന്യവേളയില്‍ അരമണിക്കൂര്‍ ഈ വിഷയത്തില്‍ ചര്‍ച്ചനടക്കും. കെ മുരളീധരന്‍ വിഷയം അവതരിപ്പിക്കും. നടപടിക്ക് വിധേയനാകേണ്ടയാളെന്ന നിലയില്‍ പിസി ജോര്‍ജിന് സംസാരിക്കാന്‍ അവസരമുണ്ടാകും. ചീഫ് വിപ്പായിരിക്കെയാണ് ജോര്‍ജ് വിവാദപരാമര്‍ശം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്.

ഗൗരിയമ്മയ്‌ക്കെതിരായി ജോര്‍ജ് പറഞ്ഞത്:-

'ഗൗരിയമ്മ യുഡിഎഫിന്റെ കഷ്ടകാലമാണെന്ന് പറഞ്ഞുകൊണ്ട് പി.സി ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളെ കണ്ടവേളയില്‍ അവര്‍ക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണെന്നും ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ഇതാണ് പരാതിക്ക് ആധാരം. ജോര്‍ജിനെ കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയില്‍ വന്നപ്പോള്‍ പണം നല്‍കി മടക്കിയത് താനാണെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലാണ് അസഭ്യവര്‍ഷത്തിനിടയാക്കിയത്. 95 വയസുള്ള കിഴവിയെന്ന് ഗൗരിയമ്മയെ വിളിച്ചതിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വിമര്‍ശനമുണ്ടായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :