കോഴിക്കോട്|
aparna shaji|
Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (13:27 IST)
ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിന് നാടിന്റെ അന്ത്യാഞ്ജലി. രാവുറങ്ങാതെ കാത്തിരുന്ന് ആയിരങ്ങളാണ് റസാഖിന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി കോഴിക്കോട് എത്തിയിരിക്കുന്നത്. പന്ത്രണ്ടേ മുക്കാലോടെ കൊണ്ടോട്ടി തുറയ്ക്കൽ ജുമാമസ്ജിദിലെ ഖബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ചലച്ചിത്ര മേഖലയിൽ നിന്നും മമ്മൂട്ടി, മോഹൻലാൽ, ജയറാം, മനോജ് കെ. ജയൻ, സംവിധായകരായ കമൽ, സിബി മലയിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങി പ്രമുഖർ ടൗൺഹാളിൽ അന്ത്യോപചാരം അർപ്പിയ്ക്കുന്നതിനായി എത്തിയിരുന്നു. നികത്താനാകാത്ത നഷ്ടം മലയാള സിനിമയ്ക്ക് മാത്രമല്ല സ്വകാര്യ സൗഹൃദങ്ങളിലുമാണെന്ന് സഹപ്രവർത്തകർ ഓർമിച്ചു.
അതേസമയം, ടി എ റസാഖിന്റെ മൃതദേഹത്തോട് ആദരവ് കാണിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടന്ന മോഹനം എന്ന താരനിശയ്ക്കു വേണ്ടി ടിഎ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകനായ അലി അക്ബര്‍ ആരോപിച്ചു. റസാഖിന്റെ മരണവാർത്ത പുറത്തറിയിക്കാൻ വൈകിപ്പിച്ചുവെന്നാണ് ഇവർ പറയുന്നത്.