കോഴിക്കോട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ലാത്തിവീശി

കോഴിക്കോട്| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (15:14 IST)
പാഠപുസ്തക വിതരണം വൈകലില്‍ പ്രതിഷേധിച്ച് എബിവിപി ഡി ഡി ഇ ഓഫീസിനു നേരെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എബിവിപി മാര്‍ച്ച് കല്ലേറിലും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തി ചാര്‍ജിലും കലാശിച്ചു.

പ്രകടനമായെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചു. എബിവിപി മാര്‍ച്ചിനോടനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹമാണ് ഡി ഡി ഇ ഓഫീസിനു മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :