1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode bike accident

ബൈക്കുകളുടെ മത്സരയോട്ടം; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

Kozhikode
ബൈക്കുകളുടെ മത്സരയോട്ടത്തില്‍ അപകടത്തില്‍പ്പെട്ട് കോഴിക്കോട് യുവാവ് മരിച്ചു. ബേപൂര്‍ സ്വദേശി ആകാശ്(20) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യുവാവിനൊപ്പൊം സഞ്ചരിച്ച സുഹൃത്ത് റിനില്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 
നാലുദിവസംമുന്‍പ് ബംഗളൂരുവില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കള്‍ ദാരുണമായി മരണപ്പെട്ടിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.
അടുത്ത ലേഖനം
കൊവിഡ് പടരുമെന്ന് ഭയം, രണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന പാലം പൊച്ചുനീക്കി