കോഴിക്കോട്|
Sajith|
Last Modified വെള്ളി, 22 ജനുവരി 2016 (11:59 IST)
പിടിയിലായ കാര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചു കത്തിക്കാന്‍ ശ്രമം. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന്റെ രഹസ്യം ചോരുമെന്ന് ഭയമാണ് വാഹനം കത്തിക്കാനുള്ള കാരണമായി പൊലീസ് പറയുന്നത്. കൊടുവള്ളി സ്വദേശിയായ സാനുവിനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് വാഹനം പിടികൂടിയത്.
കേസിലെ പ്രതികളായ കുടുക്കില്‍ സഹോദരങ്ങളാണ് കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് വെച്ച് സാനുവിനെ വധിക്കാന്‍ ശ്രമിച്ചത്. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ മുന്‍വശത്തെ ടയറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.
ഏകദേശം ഒന്നരക്കോടിയോളം രൂപ വിലവരുന്ന ഈ
കാറില്‍ കള്ളക്കടത്തിന് ഉപയോഗിക്കുന്ന രഹസ്യ അറയുള്‍പ്പടെയുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ട്.
ഇന്നലെ രാത്രിയാണ് കാര്‍ കത്തിക്കാന്‍ ശ്രമം നടന്നതെന്നാണ് പൊലീസിനു ലഭിച്ച സൂചന. പൊലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ച കാര്‍ കത്തിക്കാന്‍ ശ്രമം നടന്നതെങ്ങിനെയെന്നത് സംബന്ധിച്ച് ദുരൂഹത ഇപ്പോഴും
നിലനില്‍ക്കുന്നു. സംഭവത്തില്‍
കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.