കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയെ വിവാഹം കഴിക്കണമെന്നുള്ള ഇരയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ശ്രീനു എസ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (08:01 IST)
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയെ വിവാഹം കഴിക്കണമെന്നുള്ള ഇരയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. വിവാഹം കഴിക്കാന്‍ ജാമ്യം നല്‍കണമെന്നുള്ള ആവശ്യമാണ് രണ്ടുപേരും ഉന്നയിച്ചിട്ടുള്ളത്. പെണ്‍കുട്ടിയും മുന്‍ വൈദികന്‍ റോബിന്‍ വടക്കും ചേരിയും ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് പറയുന്നു. കേസ് സുപ്രീം കോടതിയാണ് പരിഗണിക്കുന്നത്.

നേരത്തേ ഇരുവരുടേയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടി രണ്ടുദിവസം മുന്‍പാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് വിനീത് സരണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :