ഫാ. റോബിനെ കസ്റ്റഡിയിൽ കിട്ടിയേ തീരു; സിസ്റ്റര്‍ ഒഫീലിയെ ഉടന്‍ അറസ്‌റ്റ് ചെയ്യില്ല

കൊട്ടിയൂര്‍ ബലാത്സംഗക്കേസ്; സിസ്റ്റര്‍ ഒഫീലിയെ ഉടന്‍ അറസ്‌റ്റ് ചെയ്യില്ല

  Father Robin Vaddakumchiri , Kottiyoor rape , police , sex , father , child rape , സിസ്റ്റര്‍ ഒഫീലി , ഹൈക്കോടതി , ഒഫീലി , കൊട്ടിയൂര്‍ പീഡനം , ബലാത്സംഗക്കേസ് , പൊലീസ്
കണ്ണൂർ| jibin| Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (16:14 IST)
കൊട്ടിയൂരില്‍ വൈദികന്‍ മുഖ്യപ്രതിയായ ബലാത്സംഗക്കേസില്‍ സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ചവരെ ഒഫീലയയുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസും കോടതിയെ അറിയിച്ചു.

ഒഫീലിയയുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിശോധിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കും കോടതി മാറ്റിവെച്ചു.

തനിക്ക് 78 വയസ് പ്രായമുണ്ടെന്നും അനാഥാലയത്തിന്റെ ചുമതല മാത്രമാണ് തനിക്കുളളതെന്നും ജാമ്യാപേക്ഷയില്‍ ഒഫീലിയ വ്യക്തമാക്കി. അതേസമയം, ഒന്നാം പ്രതി ഫാ. റോബിനെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമെ സംഭവത്തിൽ ഗൂഢാലോചന നടന്നോയെന്നു കണ്ടെത്താന്‍ സാധിക്കു എന്നാണ് പൊലീസ് വ്യക്തമാക്കുന്നു.

പീഡനക്കേസിൽ വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷൻ ഫാ. തോമസ് തേരകത്തെയും സമിതി അംഗം സിസ്റ്റർ ബെറ്റി ജോസിനെയും പൊലീസ് പ്രതി ചേർക്കും.

കേസില്‍ കന്യാസ്ത്രീകളടക്കമുളള നാല് പ്രതികള്‍ തിങ്കളാഴ്‌ച മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജി അടുത്തദിവസം പരിഗണിക്കും. പക്ഷേ അതിനുമുൻപ് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :