''അവൾ ഞാനല്ല, പൾസർ സുനിയെ എനിയ്ക്കറിയില്ല'' - ആശ ശ്രീക്കുട്ടി

പൾസർ സുനിയുടെ കാമുകി ഞാനല്ല: നടി പറയുന്നു

aparna shaji| Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (13:47 IST)
നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയുടെ കാമുകിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിൽ പൾസർ സുനിയുടെ കാമുകി എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പരക്കുന്ന ചിത്രങ്ങളും ചൂടൻ രംഗങ്ങളും തന്റേതല്ലെന്ന വിശദീകരണവുമായി
സീരിയൽ നടി ആശ ശ്രീക്കൂട്ടി രംഗത്തെത്തിയിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കാമുകിയുണ്ടെന്നും അവര്‍ കൊച്ചിയിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ സീരിയല്‍ നടി ആശ ശ്രീക്കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. അശ്ലീല വീഡിയോകളും പള്‍സള്‍ സുനിയുടെ കാമുകിയെന്ന പേരില്‍ പ്രചരിച്ചു.

സംഭവം വൈ‌‌റലായതോടെ നടിക്ക് ഇരിക്കപ്പൊറുതിയില്ല. പള്‍സര്‍ സുനിയുമായി ഒരു ബന്ധവും തനിയ്ക്കില്ലെന്ന് ശ്രീക്കുട്ടി വ്യക്തമാക്കുന്നു. മറ്റൊരാളുടെ പേരില്‍ തന്റെ ചിത്രങ്ങളും മോര്‍ഫ് ചെയ്തുണ്ടാക്കിയ വീഡിയോയും പ്രചരിച്ചുതുടങ്ങിയതോടെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് നടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :