കോട്ടയം|
സജിത്ത്|
Last Modified വ്യാഴം, 26 മെയ് 2016 (13:39 IST)
പൂവരണി പീഡന കേസില്‍ ആറു പേര്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ പന്ത്രണ്ടോളം പ്രതികളാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ അഞ്ചു പേരെ വെറുതെ വിട്ടു. തങ്കമണി, ലിസി, ജ്യോതിഷ്, രാഖി, സോമിനി, സതീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തി.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളിലും എത്തിച്ച് പീഡനത്തിനിരയാക്കിയിരുന്നു എന്നായിരുന്നു കേസ്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി പിന്നീട് എയ്ഡ്‌സ് രോഗം പിടിപെട്ട് മരിച്ചു. 2007 ഓഗസ്റ്റ് മുതല്‍ 2008 മെയ് വരെ പീഡനം തുടര്‍ന്നിരുന്നതായും കോടതി കണ്ടെത്തി.
ചങ്ങനാശേരി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ഡിവൈഎസ്പി ആയിരുന്ന ബിജോയ്‌യാണ് ഈ കേസ് അന്വേഷണം നടത്തി കോടതിയില്‍ എത്തിച്ചത്. കേസില്‍ വിസ്താരം നടക്കുന്നതിനിടയില്‍ ഒരു പ്രതി ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ 127 സാക്ഷികളെ കോടതി വിസ്തരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, വില്‍പന നടത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കന്യാകുമാരി, കുമരകം ഹൗസ് ബോട്ട്, തിരുവല്ല, രാമപുരം, തിരുവനന്തപുരം,എന്നീ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചിരുന്നുയെന്നായിരുന്നു കേസ്.