ഡോക്ടറെ രോഗി മര്‍ദ്ദിച്ചു, കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി

കോട്ടയം| VISHNU N L| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (15:35 IST)
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പരിശോധന നടത്തുകയായിരുന്ന ഡോക്ടറെ രോഗി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങി. പി.ജി. വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായി.

മദ്യപിക്കുന്നതിനിടെ വീണു പരിക്കേറ്റ് ഞായറാഴ്ച രാത്രി ആശുപത്രിയിലെത്തിയ രാഗേഷ് എന്നയാളാണ് സര്‍ജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഡോ.സന്തോഷിനെ മര്‍ദിച്ചത്. പരിശോധിക്കുന്നതിനിടെ മദ്യലഹരിയില്‍ ഇയാള്‍ ഡോക്ടറെ അസഭ്യം പറയുകയും ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു.

ഇതോടെയാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഒ.പി വിഭാഗത്തേയും വാര്‍ഡുകളുടെ പ്രവര്‍ത്തനത്തേയുമാണ് സമരം ഏറ്റവുമധികം ബാധിച്ചത്. അത്യാഹിത വിഭാഗത്തെയും തീവ്രപരിചരണ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാഗേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :