ന്യൂഡല്‍ഹി|
Last Modified ഞായര്‍, 14 ജൂണ്‍ 2015 (12:47 IST)
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്ന ദീര്‍ഘകാല ആവശ്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടന്മാര്‍ രാജ്യവ്യാപകമായി സമരം തുടങ്ങി. ഇന്ന് രാവിലെ ഡല്‍ഹിയിലെ ജന്ദര്‍മന്ദറിലാണ് സമരം ആരംഭിച്ചത്. തിങ്കളാഴ്‌ച മുതല്‍ നിരാഹാരസമരം ആരംഭിക്കും.
വിമുക്തഭടന്‍മാരുടെ 31 സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ 65 നഗരങ്ങളില്‍ സമരം നടക്കും. ഈ സമരത്തിനൊപ്പം കര്‍ഷക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും സഹകരിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.