1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയത്ത് മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

Kottayam
കോട്ടയത്ത് മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോസി ജോണ്‍, മുല്ലപ്പള്ളി ഡിപ്പോയിലെ വി രാജേഷ് കുമാര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. 
 
പോലീസ് പരിശോധനയില്‍ പിടിയിലായ ഇവരെ ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഇരുത്തി എഴുതിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് കെഎസ്ആര്‍ടിസിക്ക് കളങ്കം ഉണ്ടാക്കിയെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത; തെക്കന്‍ കേരളത്തില്‍ മധ്യകേരളത്തിലുമായിരിക്കും ആദ്യം മഴ ലഭിക്കുന്നത്