പാലായില്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ജനുവരി 2023 (17:08 IST)
പാലായില്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി. കല്ലറ ആയാംകുടി സ്വദേശിനി സ്‌നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. സ്‌നേഹ നിലത്ത് വീണിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലായിരുന്നു അപകടം. മരിയന്‍ ആശുപത്രിക്ക് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന കാര്‍ സ്‌നേഹയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :