എത്ര കിട്ടിയാലും മതിയാവാത്ത ആർത്തിയാണ് ജോളിക്ക് പണത്തോട്: സഹായിക്കാനില്ലെന്ന് സഹോദരൻ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (09:37 IST)
കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളിയെ തള്ളിപ്പറഞ്ഞ് സഹോദരന്‍ നോബി. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജോളി വിളിച്ചിരുന്നുവെന്നും പണം ആവശ്യപ്പെട്ടിരുന്നുവെന്നും നോബി പറയുന്നു. കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഉണ്ടാവില്ലെന്ന് നോബി വ്യക്തമാക്കി.

അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി പറയുന്നു. ആദ്യമൊക്കെ ജോളിക്ക് പണം നൽകുമായിരുന്നു. എന്നാൽ, പിന്നീട് മക്കളുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ച് നൽകിയിരുന്നത്.

സ്വത്ത് തട്ടിപ്പിനെ കുറിച്ചോ കൊലപാതകങ്ങളെ കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും നോബി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :