കൊല്ലത്ത് ട്രെയിന്‍ ദുരന്തം ഒഴിവായി

കൊല്ലം| VISHNU.NL| Last Modified ശനി, 2 ഓഗസ്റ്റ് 2014 (15:06 IST)
പാളത്തിലെ അപകടകാരണമായേക്കാവുന്ന വിള്ളല്‍ ട്രാക്ക്മാന്‍ യഥാ സമയത്ത് കണ്ടെത്തിയതിനാല്‍ കൊല്ലത്ത് ട്രയിന്‍ ദുരന്തം ഒഴിവായി. കൊല്ലത്ത് കല്ലുംതാഴത്താണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനാല്‍ കന്യാകുമാരി - മുംബൈ ജയന്തി ജനത എക്സ്പ്രസ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

പതിനൊന്നരയോടെ കുര്‍ള എക്സ്പ്രസ് കടന്നുപോയതിന് തൊട്ടു പിന്നാലെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. അപ്പോഴേക്കും ജയന്തി ജനത എക്സ്പ്രസ് എത്താറായിരുന്നു. മനസാന്നിധ്യം കൈവിടാതെ ട്രാക്ക്മാന്‍ മനോജ് അപായ സൂചന കാണിച്ച് ട്രയിന്‍ വിള്ളലില്‍ ചാടാതെ രക്ഷിച്ചു.

മുക്കാല്‍ മണിക്കൂറോളം പിടിച്ചിട്ട ട്രെയിന്‍ പാളത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :