അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ന്നു; സമീപത്തെ നേഴ്‌സിങ് കോളേജിലെ 10 വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസതടസം
- കണ്ണൂര്‍ മാച്ചേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
- ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് വീട്ടില്‍ പറഞ്ഞു; കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു
- പത്തനംതിട്ടയില്‍ പിതാവിന്റെ സംസ്കാരചടങ്ങുകള്‍ക്കിടെ മുഖം കഴുകാന്‍ പുഴയില്‍ പോയ യുവാവ് മുങ്ങി മരിച്ചു; അച്ഛനേയും മകനേയും ഒരേ ചിതയില്‍ സംസ്കരിച്ചു
- തിരുവനന്തപുരത്ത് ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു
കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു; അഞ്ചു സ്ത്രീകള്‍ക്കെതിരെ കേസ്
കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അഞ്ചു സ്ത്രീകള്‍ക്കെതിരെ കേസ്. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. തെന്മല ചെറുക്കടവ് പതിനാലേക്കാര്‍ മധു ഭവനില്‍ സുരാജയെയാണ് വീട്ടില്‍ കയറി സ്ത്രീകള്‍ ആക്രമിച്ചത്. സംഭവത്തില്‍ തെന്മല ചെറുക്കടവ് സ്വദേശിനികളായ ഗീത,ജയ, മാളു, സരിത, വസന്തകുമാരി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വായ്പാ അടവുമായി ബന്ധപെട്ടു ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലെത്തിയത്. അനധികൃതമായി സംഘം ചേരല്‍, പൊതു സ്ഥലത്ത് ലഹള ഉണ്ടാക്കല്‍, അശ്ലീലപദപ്രയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.