സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 5 ഓഗസ്റ്റ് 2023 (19:53 IST)
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ഡി.എം.ഒ. നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. സംഭവത്തിന് പിന്നാലെ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ രാത്രി 9 മണിയോടെയാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇവര്‍ക്ക് കുത്തിവെപ്പ് എടുത്തത്. വിറയലും ശരീരം തളരുന്നത് പോലെയും തോന്നിയതോടെ എല്ലാവരെയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി.