കൊട്ടാരക്കരയില്‍ മാസ്‌ക് താഴ്ത്തി കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (09:47 IST)
കൊട്ടാരക്കരയില്‍ മാസ്‌ക് താഴ്ത്തി കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പിഴ. കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ബസ് കാത്തുനിന്ന തൊഴിലാളിക്കായോടാണ് പൊലീസ് അതിക്രമം കാണിച്ചത്. പൈസ ഇല്ലാത്തതിനാല്‍ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ സമരം നടത്തുമ്പോഴും യോഗം ചേരുമ്പോഴും മാസ്‌കു പോലും ഉപയോഗിക്കാതിരിക്കുമ്പോള്‍ പാവകളെ പോലെ നോക്കി നില്‍ക്കുന്ന പൊലീസ് സാധാരണക്കാരുടെ തലയില്‍ കുതിരകയറുകയാണെന്ന് സംഭവം കണ്ടുനിന്നവര്‍ പറയുന്നു. നാട്ടുകാരനായ ഒരു പൊതുപ്രവര്‍ത്തകന്‍ എത്തിയാണ് തൊഴിലാളിയെ ജാമ്യത്തിലിറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :