സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മന്റ്റ് സ്‌ക്വാഡിന്റ്റെ വന്‍ മയക്ക് മരുന്ന് വേട്ട; പിടിച്ചെടുത്തത് കോടികള്‍ വിലവരുന്ന മയക്കുമരുന്ന്

കൊല്ലം| ശ്രീനു എസ്| Last Updated: വ്യാഴം, 19 നവം‌ബര്‍ 2020 (09:43 IST)
കൊല്ലത്ത് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മന്റ്റ് സ്‌ക്വാഡിന്റ്റെ വന്‍ മയക്ക് മരുന്ന് വേട്ട. കോടികള്‍ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പത്താം തിയതി തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ നഗരൂര്‍ ഭാഗത്ത് നിന്നും ഉദ്ദേശം മൂന്നരക്കോടിയോളം വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടികൂടിയതിനു പിന്നാലെ പ്രധാന പ്രതികളെ കുറിച്ച് അന്വേഷിച്ച് വരവെ അതില്‍ പിടികൂടാനുള്ള ത്രിശൂര്‍ സ്വദേശിയായ പ്രധാനി ആന്ധ്രയില്‍ ഒളുവില്‍ ഇരുന്ന് കൊണ്ട് കൊല്ലം ചവറ ഭാഗം കേന്ദ്രീകരിച്ച്
വീട് വാടകക്കെടുത്ത് മയക്ക് മരുന്ന് സംഭരിച്ച്
വിശ്വസ്തരെ വച്ച് കേരളത്തിലുടനീളം വില്‍പ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റ്റെ അടിസ്ഥാനത്തില്‍ നടത്തി വന്ന നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും കണ്ടെത്തി കേസെടുക്കാന്‍ ആയത്.

അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും രണ്ട് കേസുകളിലായി സേറ്ററ്റ് എക്സൈസ് എന്‍ഫോഴ്‌മെന്റ്റ് സ്‌ക്വാഡ് പിടികൂടി. ഹാഷിഷ്
ഓയിലുമായി ത്രിശൂര്‍ സ്വദേശിയായ സിറാജിനെയും, കൊല്ലം ചവറ സ്വദേശിയായ അഖില്‍ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസറ്റ് ചെയ്തിട്ടുള്ളത്. കേസുകള്‍ കരുനാഗപ്പള്ളി സര്‍ക്കിള്‍ ഓഫീസിലും കൊല്ലം റെയിഞ്ച് ഓഫിസിലുമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :