അനുബന്ധ വാര്‍ത്തകള്‍
- അതിർത്തിയിൽ മിസൈലുകൾ വിന്യസിച്ച് ഇന്ത്യ, കരസേന മേധാവി ഇന്ന് ലഡാക്കിലെത്തും
- തിരുവനന്തപുരത്ത് ഇന്നലെ നിരീക്ഷണത്തിലായത് 1244പേര്; നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 21346
- 24 മണിക്കൂറിനിടെ 14,993 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 14,000 കടന്നു
- യുദ്ധോപകരണങ്ങളുടെ ഭാഗങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു
- രാജ്യസഭാ തീരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കെസി വേണുഗോപാലിന്, എംഎൽഎയെ സസ്പെൻഡ് ചെയ്ത് സിപിഎം
കൊല്ലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 24പേര്‍ക്ക്
കൊല്ലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 24പേര്‍ക്ക്. ഇതില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 11 പേര് കുവൈറ്റില്‍ നിന്നും ഏട്ടു പേര് സൗദിയില്‍ നിന്നും ഒരാള്‍ ദോഹയില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും ഒരാള്‍ നൈജീരിയയില്‍ നിന്നുമാണ് എത്തിയത്. രോഗം ബാധിച്ച മയ്യനാട് സ്വദേശിനിയുടെ കാര്യത്തില്‍ വ്യക്തതയില്ല.
ജില്ലയില്‍ ആദ്യമായാണ് പോസിറ്റീവ് കേസുകള്‍ ഇരുപത് കടക്കുന്നത്. അതേസമയം ഇന്നലെ രണ്ടുപേരാണ് രോഗമുക്തരായത്. മേയ് 24 ന് കോവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി(58 വയസ്), ജൂണ്‍ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച വെട്ടിക്കവല തലച്ചിറ പനവേലില്‍ സ്വദേശി(35 വയസ്) എന്നിവരാണ് കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടത്. രണ്ടു പേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
അടുത്ത ലേഖനം