ചെങ്ങന്നൂരില്‍ ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കും: കോടിയേരി

കോടിയേരി, ചെങ്ങന്നൂര്‍, തുഷാര്‍, ശ്രീധരന്‍ പിള്ള, Kodiyeri, Chengannur, Thushar, Sridharan Pillai
ആലപ്പുഴ| BIJU| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2018 (18:30 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണിക്ക് ഭൂരിപക്ഷവും വോട്ടും വര്‍ധിക്കും. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഇതില്‍ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുമ്പോട്ടുപോയിക്കഴിഞ്ഞു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തുതന്നെ ആയിരിക്കും - കോടിയേരി വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസം ഇടതുപക്ഷത്തിനൊപ്പമാണ്. വിന്ധ്യപര്‍വതത്തിനിപ്പുറത്തെ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കില്ല.
ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേരാന്‍ കഴിയില്ലെന്നും അതിനാല്‍ ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ശ്രീനാരായണഗുരുവിന്‍റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിഡിജെഎസും ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മില്‍ ചേര്‍ന്നുപോകില്ല. വിരുദ്ധ ആശയങ്ങളാണ് രണ്ട് പ്രസ്ഥാനങ്ങളുടേതുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ബി ഡി ജെ എസ് തയ്യാറാകണം. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളിലൂന്നിയാണ് ബിഡിജെഎസ് പ്രവര്‍ത്തിക്കേണ്ടത്. ബിജെപി - ബി ഡി ജെ എസ് ബന്ധത്തിന് അധികം ആയുസില്ലെന്ന് രണ്ടുവര്‍ഷം മുമ്പുതന്നെ സി പി എം പറഞ്ഞിരുന്നു. ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്നും കോടിയേരി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ

ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ
നടപ്പ് സാമ്പത്തികവര്‍ഷം 1.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ പി എഫ് ഒ ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്
സഹ തടവുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ...

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ ...

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം. സംഭവത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ...

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട ...

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം; പത്താം ക്ലാസുകാരന്റെ നില ഗുരുതരം
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം

കേരളത്തിലെ ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിന് വെയില്‍സ് ...

കേരളത്തിലെ ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിന് വെയില്‍സ് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം
ദന്തല്‍ ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്