മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ നിലപാടെന്ന് കോടിയേരി

കോഴിക്കോട്| Last Modified ചൊവ്വ, 13 ജനുവരി 2015 (14:05 IST)
കരിയോയില്‍ കേസില്‍ മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ നിലപാടാണെന്ന് സിപിഎം പോളിറ്റ്​ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
ഉമ്മന്‍ചാണ്ടി അഭിനവ സര്‍ സിപി ആകുകയാണ്. മുഖ്യമന്ത്രിയുടേത് ധിക്കാരിയുടെ ശബ്ദമാണ് സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

കെ എസ്​യു പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച സംഭവം മുഖ്യമന്ത്രിയുടെ ധിക്കാരവും ധാര്‍ഷ്ട്യവുമാണ് വ്യക്തമാക്കുന്നതെന്ന് സിപി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം ജില്ലാ സമ്മേളനം
ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു പിണറായി. സര്‍ക്കാര്‍ അധികാരം തോന്നിയപോലെ പ്രവര്‍ത്തിക്കാനല്ല. അരാജകത്വത്തിലേക്ക്‌ നയിക്കുന്ന നിലപാടാണ്​ മുഖ്യമന്ത്രിയുടേത് പിണറായി പറഞ്ഞു.

നേരത്തെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ കെ എസ് യു പ്രവര്‍ത്തകര്‍ കരിഓയിലൊഴിച്ച കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വിജ്ഞാപനമിറക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാറിന് കേസ് പിന്‍വലിക്കാന്‍ അധികാരമുള്ളതുകൊണ്ടാണ് നടപടിയെടുത്തതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കോടിയേരി
രംഗത്തെത്തിയത്.

വടകരയില്‍ നടക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം
പോളിറ്റ്​ബ്യൂറോ അഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന്ടേം പൂര്‍ത്തിയാക്കുന്ന ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഈ സമ്മേളനത്തോടെ ചുമതല ഒ‍ഴിയും. എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :