ബാറുടമകളെ മന്ത്രിമാരുടെ പക്കലേക്ക് പറഞ്ഞയച്ചത് മുഖ്യമന്ത്രി: കോടിയേരി

കോടിയേരി ബാലകൃഷ്ണൻ , ഉമ്മൻചാണ്ടി , ബാർ കോഴക്കേസ് , പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 25 ജനുവരി 2016 (16:26 IST)
ബാറുടമകളെ മന്ത്രിമാരുടെ പക്കലേക്ക് പറഞ്ഞയച്ചത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്‌ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്തുവരെ ബാറുടമകള്‍ പോയിരുന്നു. ഇതിനെല്ലാം പിന്നില്‍ മുഖ്യമന്ത്രിയാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ ബാർകോഴക്കേസിന്‍റെ ഉറവിടം ഉമ്മൻചാണ്ടിയില്‍ നിന്നാണെന്നും കോടിയേരി പറഞ്ഞു.

ബാർ കോഴക്കേസില്‍ കോടതിയുടെ പരാമര്‍ശം ഏറ്റുവാങ്ങിയ കെ ബാബുവിന്‍റെ രാജിക്കത്ത് മുഖ്യമന്ത്രി പോക്കറ്റിലിട്ട് നടക്കുകയാണ്. എത്രയും വേഗം കത്ത് ഗവർണർക്ക് കൈമാറാന്‍ അദ്ദേഹം തയാറാകണം. ഗവർണർക്ക് രാജിക്കത്ത് നൽകാതെ കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങി ബാബുവിനെ മന്ത്രിയായി നിലനിർത്താമെന്ന മുഖ്യമന്ത്രിയുടെ പദ്ധതി നടപ്പായില്ലെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :