തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 1 ജൂലൈ 2015 (14:32 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത് സഹതാപതരംഗത്തിലൂടെ നേടിയ താൽകാലിക വിജയം മാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 25 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്ന മണ്ഡലത്തില്‍ നേടിയ വിജയം ഒറ്റപ്പെട്ട വിജയമാണ്. നരേന്ദ്ര മോഡിയുടെ അമിതാധികാര പ്രവണതയെ രാജ്യം ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ആർക്കെങ്കിലും മത്സരിക്കണമെങ്കിൽ ആരെങ്കിലും മരിക്കണമെന്ന അവസ്ഥയാണുള്ളത്. വര്‍ഷങ്ങളായി കോൺഗ്രസിന്റെ കൈയിലിരുന്ന മണ്ഡലത്തില്‍ നേടിയ വിജയം സഹതാപതരംഗത്തിലൂടെ നേടിയ താൽകാലിക വിജയം മാത്രമാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് എസ്.എഫ്.ഐ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.