സമരശൈലിയും പ്രവര്‍ത്തനശൈലിയും മാറേണ്ട സമയമായി: ദിവാകരന്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , എല്‍ഡിഎഫ് , സി ദിവാകരന്‍ , സിപിഐ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 1 ജൂലൈ 2015 (10:53 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് തോല്‍‌വിക്ക് പിന്നാലെ എല്‍ഡിഎഫ് വിപുലീകരണ ആവശ്യവുമായി നേതാവ് സി ദിവാകരന്‍ രംഗത്ത്. ഇടതുപക്ഷം സമരശൈലിയും പ്രവര്‍ത്തനശൈലിയും മാറ്റാന്‍ തയ്യാറാകണം, ഒപ്പം ആര്‍എസ്‌പിയെയും ജെഡിയുവിനെയും അടിയന്തരമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ മുന്നണി നേതൃത്വം ചെയ്യണം. എല്‍ഡിഎഫ് അടിത്തറ വികസിപ്പിക്കേണ്ട സാഹചര്യം സംജാതമായെന്നും ദിവാകരന്‍ പറഞ്ഞു.

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ വേണം. ഇതിനായി പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് തോല്‍‌വിയില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമുണ്ട്. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ ശക്തപ്പെടുത്തണമെന്നും ദിവാകരന്‍ പറഞ്ഞു.


അതേസമയം ദിവാകരന്റെ ആവശ്യത്തെ തള്ളി എന്‍ കെ പ്രേമചന്ദ്രന്‍ എംപി രംഗത്തെത്തി. ആര്‍ എസ് പി ഉള്‍പ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്‌തിയില്ല. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്കു പോകാന്‍ ആര്‍എസ്‌പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :