കൊച്ചി|
സജിത്ത്|
Last Modified തിങ്കള്‍, 9 മെയ് 2016 (11:47 IST)
കേരളത്തില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ ആരായിരിക്കണം മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയാണെന്ന് എ കെ ആന്‍റണി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിനു പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും രമേശ് ചെന്നിത്തലയും ചേര്‍ന്നുള്ള നേതൃത്വത്തിനേ തിരഞ്ഞെടുപ്പു വിജയം സാധ്യമാവൂ. കേരളത്തില്‍ സമുദായനീതി ഉറപ്പാക്കണമെന്നും എല്ലാ സമുദായങ്ങള്‍ക്കും വേണ്ട പരിഗണന കിട്ടിയാലേ വര്‍ഗീയതയെ ചെറുക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നേതൃത്വത്തിൽ തന്റെ കാലം അസ്തമിച്ചു. സ്വന്തം പരിമിതികൾ നന്നായി അറിയാവുന്ന വ്യക്തിയാണ് താന്‍. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന നേതൃത്വമാണ് ഇപ്പോൾ ആവശ്യമെന്നും ആന്റണി പറഞ്ഞു. കൂടാതെ മദ്യനയം മാത്രമല്ല തിരഞ്ഞെടുപ്പ് വിഷയമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
(കടപ്പാട്:മനോരമ ന്യൂസ്)