കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2025 (13:48 IST)
കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി അനീറ്റ ബിനോയിയാണ് മരിച്ചത്. 21 വയസ്സ് ആയിരുന്നു. കോട്ടയം സ്വദേശിയാണ് അനീറ്റ. ലേഡീസ് ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :