ജിഷയുടെ കൊലപാതകം: ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആരും പ്രതികളല്ല; കൊലയാളിയുടെ ഡി എന്‍ എ ഫലം പുറത്ത്

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ഡി എന്‍ എ ഫലം ലഭിച്ചു

കൊച്ചി, പെരുമ്പാവൂര്‍, ജിഷ, കൊലപാതകം kochi, perumbavoor, jisha, death
കൊച്ചി| സജിത്ത്| Last Modified ശനി, 14 മെയ് 2016 (17:49 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ഡി എന്‍ എ ഫലം ലഭിച്ചു. കൊലയാളിയെന്ന് കരുതുന്ന ആളുടെ ഡി എന്‍ എ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്നാൽ നിലവില്‍ കസ്റ്റഡിയിലുള്ള ആരുമായും ഈ ഫലം യോജിക്കുന്നില്ലെന്നാണ് വീണ്ടും അന്വേഷണ സംഘത്തിനു തിരിച്ചടിയായിരിക്കുന്നത്.

ജിഷയുടെ ശരീരത്തില്‍ കടിയേറ്റ ഭാഗത്തെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഉമിനീരാണ് പരിശോധിച്ചിരുന്നത്. ഫൊറൻസിക് ലാബിലും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലുള്ള എല്ലാവരുടെയും ഉമിനീര് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം പുറത്തു വന്നതോടെ ഇപ്പോള്‍ കസ്റ്റഡിയിലുള്ള അന്യസംസ്ഥാന തൊഴിലാളി അടക്കം ആരും കേസില്‍ പ്രതിയല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

ശക്തമായ തെളിവുകള്‍ ഇല്ലാതെ വട്ടംകറങ്ങിയ പൊലീസിന് അപ്രതീക്ഷിതമായി കിട്ടിയ കച്ചിത്തുരുമ്പായിരുന്നു കൊലയാളി പോലും അറിയാതെ ബാക്കിവച്ചു പോയ ഈ ഡി എന്‍ എ വിവരങ്ങള്‍. കസ്റ്റഡിയില്‍ ഉള്ളവരാരും തന്നെ പ്രതിയല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുകയെന്നതാണ് പൊലീസിനെ വീണ്ടും കുഴയ്ക്കുന്ന കാര്യം. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :