കൊച്ചി|
VISHNU.NL|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (18:44 IST)
കിഴക്കിന്റെ വെനീസിന് കുതിപ്പേകാന്‍ പുതിയ പദ്ധസ്തിയുമായി കൊച്ചി
നഗരസഭ രംഗത്ത്. രാജ്യത്ത് മറ്റ് മെട്രോ നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച വൈഫൈ പദ്ധതി കൊച്ചിയിലും പ്രാവര്‍ത്തികമാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. നഗരസഭയും,നഗര സമീപ പ്രദേശങ്ങളിലെ മുന്‍സിപ്പാലിറ്റികളും കൊച്ചിയെ വൈ-ഫൈ നഗരമാക്കാനുള്ള പദ്ധതികളിലാണ് ഇപ്പോള്‍ നഗരസഭ.
കൊച്ചി നഗരസഭാ പരിധിയെ വൈ-ഫൈ ആക്കുന്നതിനായി ബിഎസ്എന്‍എല്ലുമായി നഗരസഭ ഒരുവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.അടുത്തയാഴ്ചയോടെ സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമാകുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി അറിയിച്ചു. കൊച്ചിയില്‍ എത്തുന്ന ആര്‍ക്കും വൈ-ഫൈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക.
മേഖലകളായി തിരിച്ച് പല ഘട്ടങ്ങളായാണ് വൈ-ഫൈ ഒരുക്കുക.നിശ്ചിത ദൂരപരിധിക്കുള്ളില്‍ ഒന്നിലേറെ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന സംവിധാനം വരുന്നതോടെ വ്യവസായ മേഖലയ്ക്കും,വിവര സാങ്കേതിക വിദ്യക്കും ഏറെ ഗുണകരമാകും. ബാംഗ്ലൂരും,ഹൈദരാബാദും ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങള്‍ നേരത്തെ വൈഫൈ സംവിധാനം പ്രാവര്‍ത്തികമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.