കൊച്ചി മെട്രോയ്ക്കായി രണ്ടാമത്തെ ട്രെയിന്‍ ആന്ധ്രയില്‍ നിന്നും പുറപ്പെട്ടു; ജൂലൈ എട്ടിന് കോച്ചുകള്‍ കൊച്ചിയിലെത്തും

കൊച്ചി മെട്രോയ്ക്കായി രണ്ടാമത്തെ ട്രെയിന്‍ ആന്ധ്രയില്‍ നിന്നും പുറപ്പെട്ടു; ജൂലൈ എട്ടിന് കോച്ചുകള്‍ കൊച്ചിയിലെത്തും

കൊച്ചി| priyanka| Last Modified വെള്ളി, 1 ജൂലൈ 2016 (12:38 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ രണ്ടാമത്തെ ട്രയിന്‍ കോച്ചുകള്‍ അടങ്ങിയ കണ്ടെയ്‌നര്‍ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. ജൂലൈ എട്ടിന് കണ്ടെയ്‌നര്‍ കൊച്ചിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി മെട്രോയ്ക്കായി ഒമ്പതു ട്രയിനുകളാണ് ആവശ്യം. ഓരോ മൂന്നാഴ്ചകളില്‍ ഓരോ ട്രയിനുകള്‍ കൊച്ചിയില്‍ എത്തിക്കും.

മെട്രോ ട്രയിനിന്റെ ഓരോ കോച്ചിനും 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമാണ് ഉള്ളത്. ജൂലൈ പകുതിയോടെ മെട്രോ സ്പീഡ് ട്രയലുകള്‍ പുനരാരംഭിക്കും. രണ്ടു ട്രയിനുകള്‍ എത്തുന്നതോടെ ഒന്നിലേറെ ട്രയിനുകള്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്താന്‍ മെട്രോയ്ക്ക് സാധിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ പാതയിലെ സിവില്‍ ജോലികള്‍ പൂര്‍ത്തിയായതായാണു റിപ്പോര്‍ട്ട്. അടുത്ത മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെ കൊച്ചി മെട്രോ ഓടി തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതോടെ അനുബന്ധ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനായി പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായി കെ എം ആര്‍ എല്‍ അധികൃതര്‍ ചര്‍ച്ച ആരംഭിച്ചു. മെട്രോ സര്‍വ്വീസ് നടത്തുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്തു ഫീഡര്‍ സര്‍വ്വീസുകള്‍ക്കായി ഏതാണ്ട് 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :