ഗോഡ്ഫാദർ ഇല്ലാത്തതിനാൽ മന്ത്രിയാക്കിയില്ല; ബിജിമോളോട് സി പി ഐ വിശദീകരണം തേടി

ഗോഡ്ഫാദർ ഇല്ലാത്തതിനാൽ തന്നെ മന്ത്രിയാക്കിയില്ലെന്ന ബിജിമോൾ എം എൽ എയുടെ വിവാദ പരാമർശത്തിനെതിരെ സി പി ഐ വിശദീകരണം തേടി.

തിരുവനന്തപുരം:| aparna shaji| Last Modified വെള്ളി, 1 ജൂലൈ 2016 (11:26 IST)
ഗോഡ്ഫാദർ ഇല്ലാത്തതിനാൽ തന്നെ മന്ത്രിയാക്കിയില്ലെന്ന എം എൽ എയുടെ വിവാദ പരാമർശത്തിനെതിരെ സി പി ഐ വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് ബിജിമോൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിജിമോൾ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ സി പി ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും വിശദീകരണം തേടിയിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നാണ് ബിജിമോള്‍ ഇതിന് നല്‍കിയ വിശദീകരണം. പരാമർശം അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവിലുണ്ടായ പൊതു അഭിപ്രായം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഇടുക്കി ജില്ലയിലെ ഉന്നത സി.പി.ഐ നേതാവ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഭക്ഷണത്തില്‍ വിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ബിജിമോള്‍ ആരോപണമുന്നയിച്ചിരുന്നു. 3 തവണ പീരുമേടില്‍ നിന്നും എം എൽ എയായ ബിജിമോള്‍ ഇത്തവണ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഇതിലുള്ള നിരാശയാണ് ബിജിമോളെ ഇത്തരത്തില്‍ പറയിപ്പിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :