ചെന്നൈ|
VISHNU N L|
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (18:20 IST)
പ്രതിസന്ധികളും സമരങ്ങളും പിറകോട്ടടിച്ച കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ഉദ്ദേശിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കാനുദ്ദേശിച്ച് കെഎംആര്‍എല്‍ഡി മുന്നിട്ടിറങ്ങി. പദ്ധതി 2016 ജൂണില്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. നിര്‍മാണത്തിലെ മെല്ലെപോക്ക് പരിഹരിക്കുമെന്ന് പറഞ്ഞ ഇദ്ദേഹം ജോലിക്കാരുടെ എണ്ണം കൂട്ടാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടു.
ചെന്നൈയില്‍ ചേര്‍ന്ന കൊച്ചി മെട്രോ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് മെട്രോ നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തത്. ശീമാട്ടിയുടേത് ഉള്‍പ്പടെ എം.ജി റോഡിലെ സ്ഥലം എത്രയുംവേഗം ഏറ്റെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വൈറ്റിലയില്‍ കൊച്ചി മെട്രോ നിര്‍മാണമേഖലയില്‍ നാട്ടുകാരുടെ പ്രതിഷേധം. പവര്‍ ഹൌസിനോടു ചേര്‍ന്നുള്ള ഭാഗത്ത് മൂന്നു കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ പൈലിങ് നടത്തിയതിനെതിരെയാണ് എതിര്‍പ്പുയര്‍ന്നത്. ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ 25 വരെ ഇവിടെ പൈലിങ് നിര്‍ത്തിവയ്ക്കാന്‍ ഡിഎംആര്‍സി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.