അധികാരികളുടെ അനാസ്ഥ; ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു, വന്‍ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി

കൊച്ചി ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു.

kochi, metro, bus, accident, electric post കൊച്ചി, മെട്രോ, ബസ്, അപകടം, വൈദ്യുതി പോസ്റ്റ്
കൊച്ചി| സജിത്ത്| Last Modified ശനി, 13 ഓഗസ്റ്റ് 2016 (11:51 IST)
കൊച്ചി ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഇന്നു രാവിലെയായിരുന്നു സംഭവം. ബസ് ഭാഗികമായി തകര്‍ന്നു. ബസ് ഡ്രൈവറും യാത്രക്കാരും നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു

കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിന് കുറുകെ വലിച്ചിരുന്ന കേബിള്‍ ബസില്‍ കുരുങ്ങിയതുമൂലമാണ് അപകടം നടന്നത്. കേബില്‍ ബസില്‍ കുരുങ്ങിയതോടെ പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :