കേരളത്തില്‍ പുതിയ ഇന്നിംങ്ങ്സ് തുടങ്ങാന്‍ ശ്രീശാന്ത്; ബി ജെ പി സ്ഥാനാർഥിയാകുമെന്ന് സൂചന

മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ സ്ഥാനാർഥിയാക്കാൻ ബി ജെ പി ശ്രമം

കൊച്ചി, ക്രിക്കറ്റ്, ശ്രീശാന്ത്, ബി ജെ പി, അമിത് ഷാ kochi, cricket, srisanth, BJP, amith sha
കൊച്ചി| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (07:49 IST)
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ സ്ഥാനാർഥിയാക്കാൻ ബി ജെ പി ശ്രമം. പാർട്ടിക്കു വേണ്ടി മൽസരിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ശ്രീശാന്തിന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സന്ദേശമെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാളെ എത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മുംബൈയിലുള്ള ശ്രീശാന്ത് നാളെ തിരുവനന്തപുരത്ത് എത്തിയേക്കുമെന്നാണ് സൂചന.

മൽസരിക്കുന്നതിനു ശ്രീശാന്ത് വിസമ്മതം അറിയിച്ചിട്ടില്ലയെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കുടുംബാംഗങ്ങളുമായി ആലോചിച്ചതിനുശേഷം മറുപടി നൽകാമെന്നാണ് ശ്രീശാന്ത് ബി ജെ പി നേതൃത്വത്തെ അറിയിച്ചത്. എറണാകുളം, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലൊന്നിൽ ശ്രീശാന്തിനെ മൽസരിപ്പിക്കാൻ ബി ജെ പി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ അച്ഛൻ ഹിരേന്ദ്ര സിങ് ഷെഖാവത്തിന് മധ്യപ്രദേശിലെ ബി ജെ പി നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :