നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിദേശ സിഗരറ്റ് വേട്ട!

മസ്‌ക്കറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്താന്‍ ശ്രമിച്ച വിദേശ സിഗററ്റ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടി

കൊച്ചി, സിഗരറ്റ്, ഡിആര്‍ഐ, ദുബായ് kochi, ciggerette, DRI, dubai
കൊച്ചി| Sajith| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (11:45 IST)
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ വിദേശ സിഗററ്റ് പിടികൂടി. മസ്‌ക്കറ്റ് , ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സിഗററ്റാണ് പിടികൂടിയത്. സിഗറ്റ് കടത്താന്‍ ശ്രമിച്ചതിനു പതിനൊന്ന് കാസര്‍ഗോഡ് സ്വദേശികളെ അറസ്റ്റ് ചെയ്തു.

ബാഗേജിനുള്ളില്‍ വെച്ചായിരുന്നു സിഗരറ്റ് കടത്താന്‍ ശ്രമിച്ചത്. ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് സിഗററ്റ് പിടികൂടിയത്. ഇതിനു മുന്‍പ് രണ്ടരക്കോടിയോളം രൂപ വിലവരുന്ന വിദേശ സിഗരറ്റ് ഡിആര്‍ഐ പിടികൂടിയിരുന്നു. ദുബായ് ജബലലി പോര്‍ട്ടില്‍ നിന്നും ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി കൊച്ചിയിലെത്തിയ കണ്ടെയ്‌നര്‍ പരിശോധിച്ചപ്പോഴായിരുന്നു സിഗരറ്റ് കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :