കൊച്ചി|
JOYS JOY|
Last Updated:
ശനി, 27 ഫെബ്രുവരി 2016 (11:52 IST)
പ്രശസ്ത സംവിധായകന്‍
രാജേഷ് പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 42 വയസ്സ് ആയിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന ചിത്രമായിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ. എന്നാല്‍, ഈ ചിത്രം വിജയിച്ചില്ല. 2005ല്‍ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
പിന്നീട് ആറുവര്‍ഷങ്ങള്‍ക്കു ശേഷം 2011ലാണ് ‘ട്രാഫിക്’ എന്ന ചിത്രവുമായി അദ്ദേഹം എത്തിയത്. മലയാളസിനിമയില്‍ അടിമുടി മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്ന ‘ട്രാഫിക്’ വളരെയേറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, ഈ ചിത്രം അന്യഭാഷയില്‍ റീമേക്ക് ചെയ്യുകയും ചെയ്തു. 2015ല്‍ നിവിന്‍ പോളിയും അമപ പോളും അഭിനയിച്ച ‘മിലി’ എന്ന ചിത്രം സംവിധാനം ചെയ്തു. വെള്ളിയാഴ്ച റിലീസ് ആയ ‘വേട്ട’ ആയിരുന്നു അവസാനചിത്രം. ഇതില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.