മാണി എന്‍ ഡി എയിലേക്ക് പോകും; ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം നേടുക എന്നത് ലക്‌ഷ്യം; കേരള കോണ്‍ഗ്രസ് പിളരുമെന്നും ആന്റണി രാജു

ബാര്‍കോഴ ഗൂഡാലോചനാകേന്ദ്രം ചെന്നിത്തലയല്ലെന്ന് ആന്റണി രാജു

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 6 ഓഗസ്റ്റ് 2016 (10:57 IST)
കേരള കോണ്‍ഗ്രസ് (എം) പിളരുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസ് (എം) യു ഡി എഫ് വിടുമെന്ന് നേരത്തെ തന്നെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചരല്‍ക്കുന്ന് ക്യാമ്പ് കഴിയുമ്പോള്‍ കെ എം മാണി എന്‍ ഡി എയിലേക്ക് പോകും. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗം ഇത് അംഗീകരിക്കില്ല. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) രണ്ടായി പിളരുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴയിലെ ഗൂഡാലോചനകേന്ദ്രം ചെന്നിത്തലയല്ലെന്നും ആന്റണി രാജു പറഞ്ഞു. പാര്‍ട്ടിയിലെ അന്വേഷണ കമ്മീഷന്‍ ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആ റിപ്പോര്‍ട്ടും കൈയില്‍ വെച്ചുകൊണ്ടാണ് മാണിഗ്രൂപ്പ് യു ഡി എഫില്‍ തുടര്‍ന്നത്. യു ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രശ്നങ്ങള്‍ മാണി ഗ്രൂപ്പ് ഉണ്ടാക്കില്ലായിരുന്നെന്നും ആന്റണി രാജു പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തേക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ അവര്‍ക്കുള്ള ഏകമാര്‍ഗം എന്‍ ഡി എയില്‍ ചേക്കേറി ഒരു കേന്ദ്രമന്ത്രിസ്ഥാനം തരപ്പെടുത്തുക എന്നുള്ളതാണെന്നും ആന്റണി രാജു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :