ഒന്നിച്ച് പോകേണ്ടവര്‍ ചരിത്രം നോക്കില്ല; മുന്നണിയുടെ സുഖ-ദുഃഖങ്ങളില്‍ മാണിയും പങ്കാളിയാണ്: മാണിക്ക് മറുപടിയുമായി കെ മുരളീധരന്‍

കേരളകോണ്‍ഗ്രസിന്റെ പ്രതിച്ഛായ വഴിയുളള വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്

thiruvananthapuram, kerala congress, km mani, k muraleedharan തിരുവനന്തപുരം, കേരളകോണ്‍ഗ്രസ്, കെ എം മാണി, കെ മുരളീധരന്‍
തിരുവനന്തപുരം| സജിത്ത്| Last Updated: വ്യാഴം, 4 ഓഗസ്റ്റ് 2016 (14:37 IST)
കേരളകോണ്‍ഗ്രസിന്റെ പ്രതിച്ഛായ വഴിയുളള വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. ചരിത്രം മനസിലാക്കിയിട്ട് തന്നെയാണ് കെ എം മാണി യു ഡി എഫിന്റെ ഭാഗമായത്. ഒന്നിച്ചുപോകണമെന്ന് ഉളള ആരും ചരിത്രം നോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായയിൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് ഒരു ലേഖനം വന്നിരുന്നു. 'അന്ന് പി.ടി. ചാക്കോ, ഇന്നു കെ.എം. മാണി' എന്ന ലേഖനത്തില്‍ മാണിയെ എല്‍ഡിഎഫ് നേതാക്കള്‍ പ്രശംസിച്ചത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയാണ് മുരളീധരൻ നൽകിയത്. കേരള കോൺഗ്രസുമായുള്ള പ്രശ്നം പരിഹരിക്കാൻ 48 മണിക്കൂർ ധാരാളമാണ്. മാണിയുടെ അറിവോട് കൂടിയാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :