കോട്ടയം|
JOYS JOY|
Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (17:56 IST)
രാഷ്‌ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ എം മാണി.
കോട്ടയത്ത്, പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന, മുസ്ലിം ലീഗിന്റെ നവകേരളയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കഴിയില്ല. കെട്ടിപ്പിടിച്ച് പുണരുകയും കുതികാലിന് വെട്ടുകയും ചെയ്യുന്നവരാണ് രാഷ്‌ട്രീയത്തില്‍ അധികവും. എന്നാല്‍, ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം നമ്പാന്‍ കൊള്ളാം. കൂടെ നിന്നാല്‍ ചതിക്കില്ലെന്നും രണ്ടു മുഖങ്ങളില്ലെന്നും മാണി പറഞ്ഞു.
ബാര്‍കോഴ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് കെ എം മാണിക്കും മന്ത്രി ബാബുവിനും രണ്ടു നീതിയാണ് നല്കിയതെന്ന് കേരള കോണ്‍ഗ്രസില്‍ അഭിപ്രായം ഉണ്ടായിരുന്നു. ഇത് പരോക്ഷമായി വ്യക്തമാക്കുന്നതായിരുന്നു മാണിയുടെ ഇന്നത്തെ പരാമര്‍ശം.