തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 11 ജനുവരി 2016 (10:14 IST)
വിവാദമായ ബാര്‍ കോഴക്കേസില്‍ മൊഴി നല്കാന് ബാര്‍ ഉടമകള്‍ക്ക് സമയം നീട്ടി നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് തീരുമാനം. ഇതു സംബന്ധിച്ച് വിജിലന്‍സ് നിയമവശം പരിശോധിക്കുകയാണ്.
ഇത്രയും നാള് സമയം നല്‍കിയിട്ടും ബാര്‍ അസോസിയേഷന് അംഗങ്ങള്‍ മൊഴി നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ് മൊഴിയെടുക്കാതെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ആലോചിക്കുന്നത്.
ബാര്‍ ഉടമകള്‍ പറയുന്ന സ്ഥലത്തെത്തി മൊഴിയെടുക്കാമെന്ന് വ്യക്തമാക്കി വിജിലന്‍സ് ബാര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് മറുപടിയായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയായിരുന്നു സമയം നീട്ടി ചോദിച്ചത്. എന്നാല്‍, ഇനിയും സമയം നീട്ടി നല്‍കേണ്ടതില്ലെന്നാണ് വിജിലന്‍സ് തീരുമാനം.