സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്നം കാണാമെന്ന് ഡിജിപി ജേക്കബ് തോമസ്

ഡിജിപി ജേക്കബ് തോമസ് , ബാർ കോഴ കേസ് , കെ എം മാണി , ഫേസ്‌ബുക്ക് പോസ്‌റ്റ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2015 (08:34 IST)
അഴിമതി വിരുദ്ധ ദിനത്തില്‍ പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റുമായി ഡിജിപി ജേക്കബ് തോമസ്. അഴിമതിക്ക് കളമൊരുക്കുന്നത് അധികാരമാണെങ്കിലും വളമാകുന്നത് ഭയമാണ്. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നത് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് ചോദിക്കുന്നു. ലോക അഴിമതി വിരുദ്ധ ദിനമായ ഡിസംബർ ഒമ്പതിന്
സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്നം കാണാമെന്നും അദ്ദേഹം ആശംസിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പോസ്‌റ്റ്.

ഡിസംബര്‍ ഒമ്പതിനാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനമായി ആചരിക്കുന്നത്. വിവാദങ്ങളിലും തന്റെ അഴിമതി വിരുദ്ധ നിലപാടുകളിൽ മാറ്റമില്ലെന്ന് അറിയിക്കുന്നതാണ് ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നേരത്തെയും തന്റെ നിലപാടുകൾ ജേക്കബ് തോമസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

കെ എം മാണിക്കെതിരായ ബാർ കോഴ കേസ് സംസ്ഥാനത്ത് കത്തിനിന്ന സമയത്ത് ജേക്കബ് തോമസ് കുറിച്ച “സ്രാവുകളുടെ ഇടയിൽ നീന്തേണ്ടി വരുന്ന സാഹസം, സംരക്ഷണം ഉണ്ടാവുമോ?”, “ജോലിക്ക് വേണ്ടി ജീവിക്കണോ, അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധർമ്മ സങ്കടത്തിന് എന്താണ് ഉത്തരം‍?” എന്നീ പോസ്റ്റുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :