കോട്ടയം|
jibin|
Last Modified ശനി, 5 ഡിസംബര്‍ 2015 (18:58 IST)
തെരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മുൻ ധനമന്ത്രി കെഎം മാണി. മന്ത്രിസഭയിലേക്കോ അധികാരത്തിലേക്കോ ഉടൻ തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല. ആവശ്യമില്ലാത്ത കേസിലാണ് തനിക്കെതിരെ കോടതി പരാമർശം നടത്തിയതെന്നും മാണി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയെന്നാണ് ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ മൊഴി. അങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകും. തെളിവില്ലാത്ത കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിസഭയിലേക്കോ അധികാരത്തിലേക്കോ ഉടൻ തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്നും കെഎം മാണി കോട്ടയത്ത് പറഞ്ഞു.