കൊല്ലം|
jibin|
Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (19:46 IST)
കൊല്ലപ്പെട്ട കെവിൻ ജോസഫ് സംഭവ സമയം ഉടുത്തിരുന്ന ലുങ്കി പൊലീസ് കണ്ടെടുത്തു. കല്ലടയാറ്റിന്റെ തീരത്തുനിന്നാണ് കേസിലെ നിര്‍ണായകമായ തെളിവ് കണ്ടെത്തിയത്.
കേസിലെ പ്രതി ഷെഫിനുമായി കഴിഞ്ഞദിവസം പുനലൂരിൽ നടത്തിയ തെളിവെടുപ്പിലാണു സംഭവ സമയം കെവിന്‍ ധരിച്ചിരുന്ന പച്ച നിറത്തിലുള്ള ലുങ്കി കണ്ടെടുത്തത്. ടീ ഷര്‍ട്ടും ലുങ്കിയുമായിരുന്നു ആക്രമിക്കപ്പെടുമ്പോള്‍ കെവിന്റെ വസ്‌ത്രം.
പുനലൂർ നെല്ലിപ്പള്ളിക്കു സമീപം വച്ചു പ്രതികൾ ലുങ്കി കാറിൽ നിന്നു പുറത്തേക്ക് എറിയുകയായിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിനടുത്തും പ്രതിയെ തെളിവെടുപ്പിനു എത്തിച്ചു.
അതേസമയം, കെവിന്‍ വധക്കേസില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കു സാധ്യത. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കേസില്‍ വീഴ്‌ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടിയുണ്ടാകുക. ഗാന്ധിനഗർ എസ്ഐ എംഎസ് ഷിബു, എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെയാണ് നടപടി.