കെവിന്റെ മരണം പൊലീസ് വീഴ്ച; ആഭ്യന്തര വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കട്ടെയെന്ന് വി എസ്

Sumeesh| Last Updated: ബുധന്‍, 30 മെയ് 2018 (16:08 IST)
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കെവിൻ മരണപ്പെട്ടത് പൊലീസിന്റെ വീഴ്ചയെന്ന് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുദാനന്തൻ. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് അടിയന്തരമയി ശ്രദ്ധിക്കട്ടെ എന്ന് വി എസ് പ്രതികരിച്ചു.

കെവിന്റെ കൊലപാതകത്തിൽ പ്രതികളുമായുള്ള പൊലീസിന്റെ ഒത്താശ അപകടകരമാണെന്നും ആഴത്തിലുള്ള സ്വയം വിമർശനം ആനിവാര്യമാണെന്നും ധന മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.


അതേ സമയം കേസിലെ പൊലീസ് വിഴചക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു, രണ്ടിടത്തും പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :